ഇടുക്കി ഒളിമ്പ്യന്‍ സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു

ഇടുക്കി: ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധികരീക്കുന്ന ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി ആദരിച്ചത്. നീന്തല്‍ താരം സജന്‍ നാടിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഇടുക്കിയുടെ കായികരംഗത്ത് കാതലായ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്കിയോ ഒളിമ്പിക്‌സിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ച് സ്ഥാപിച്ച സെല്‍ഫി പോയിന്റില്‍ ഫോട്ടോയുമെടുത്താണ് മന്ത്രി മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ഇടുക്കി ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍,  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.ബി. സബീഷ്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം രാജു കല്ലറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →