നാലംതരംഗം മഞ്ഞുകാലത്ത്: പുതിയ വകഭേദം പൊട്ടിപുറപ്പെടുമെന്ന് മുന്നറിയിപ്പ്

പാരീസ്: കൊവിഡില്‍ നിന്ന് മുക്തമായി ജനജീവിതം സാധാരണനിലയിലാകാന്‍ 2023 വരെ കാത്തിരിക്കേണ്ടിവന്നക്കാമെന്നും ഈവര്‍ഷം മഞ്ഞുകാലത്തുതന്നെ കോവിഡിന്റെ പുതിയ വകഭേദം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫ്രഞ്ച് വിദഗ്ധന്‍.ഈ മഞ്ഞുകാലത്തു പുതിയൊരു കോവിഡ് വകഭേദംകൂടി എത്തിയേക്കുമെന്നു ഫ്രഞ്ച് സര്‍ക്കാരിന്റെ ശാസ്ത്ര കൗണ്‍സില്‍ മേധാവി ഴാങ് ഫ്രാങ്കോയിസ് ഡെല്‍ഫ്രെയ്സി ചൂണ്ടിക്കാട്ടി. അത് കൂടുതല്‍ അപകടകരമായിരിക്കുേമായെന്ന് ഇപ്പോള്‍ പറയാനാവില്ല.വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യങ്ങളിലും പൂര്‍ത്തീകരിക്കാത്ത രാജ്യങ്ങളിലുമായി കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്നതായിരിക്കും അടുത്ത രണ്ടുവര്‍ഷം ലോകം നേരിടുന്ന വെല്ലുവിളി.വാക്സിനേഷന്‍ രേഖയോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ പൊതുവിടങ്ങളില്‍ പ്രവേശനമുള്ളൂവെന്ന ഹെല്‍ത്ത് പാസ് സംവിധാനമാണു ഫ്രാന്‍സ് കോവിഡ് നാലംതരംഗം നേരിടാന്‍ അവലംബിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →