മുംബൈ : കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രാക്കുകളില്‍ വെളളം കയറിയതിനാല്‍ 33 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും 51 എണ്ണം സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു. 48 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. . തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ രത്നഗിരി ,റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണ്. ദുരിത ബാധികരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സേന ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രത്നഗിരി, ചിപ്ലൂണ്‍, കൊങ്കണിലെ മറ്റുപ്രദേശങ്ങള് എന്നിവിടങ്ങളില്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. സേന ഉടന്‍ കൊങ്കണ്‍ മേഖലയിലേക്ക് പുറപ്പെടും.
2021 ജൂലൈ 21ന് മുംബൈ നഗരത്തില്‍ 68.72 മില്ലിമീറ്റര്‍ മഴയും, കിഴക്കന്‍ പ്രാന്ത പ്രദേശങ്ങളില്‍ 58.75 മില്ലിമീറ്ററും ,പടിഞ്ഞാറന്‍ പ്രാന്ത പ്രദേശങ്ങളില്‍ 58.24 മില്ലിമീറ്റര്‍ മഴയും ലഭിച്ചതായി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.

