ആലപ്പുഴ: ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ജില്ലാ പഞ്ചായത്ത് എല്ലാ മാസവും 4000 രൂപ ചികിത്സ സൗകര്യം അനുവദിക്കുന്നതായും അർഹതയുള്ള രോഗികൾ ആശാ പ്രവർത്തകർ വഴി അപേക്ഷ സമർപ്പിക്കണമെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന അറിയിപ്പുമായി ജില്ലാ പഞ്ചായത്തിന് യാതൊരു ബന്ധവുമില്ല. ജില്ലപഞ്ചായത്ത് നടപ്പ് സാമ്പത്തികവർഷം ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായം നൽകുന്നതിന് പ്രോജക്ട് ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ആലപ്പുഴ ജില്ലാക്കാർ വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് : വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുത്
