വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് പൗരന്മാരെ വിലക്കിയ നടപടിയില്‍ ഇളവുമായി യു.എസ്. യാത്രാ വിലക്ക് സംബന്ധിച്ച നിര്‍ദേശം ലെവല്‍ നാലില്‍നിന്ന് മൂന്നായി ചുരുക്കി. യാത്ര അരുതെന്നാണു നാലാം ലെവല്‍ നിര്‍ദേശം. മൂന്നാം ലെവലില്‍ പുനരാലോചനാ നിര്‍ദേശം മാത്രം. സമാന ഇളവ് പാകിസ്താനും നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇളവുകള്‍ നല്‍കിയത്.
ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക്: ഇളവ് അനുവദിച്ച് യു.എസ്.
