വയനാട്: കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വയനാട്: വി.എച്ച്.എസ്.ഇ. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, വി.എച്ച്.എസ്.ഇ. പാസ്സായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന്  അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവ്
6 മാസമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസംതോറും 1000 രൂപ ഇന്‍സെന്റീവായി നല്‍കും. പ്രായപരിധി 18 -41 വരെ. www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 24 നകം അതാത് കൃഷിഭനുകളിലോ, ജില്ലാ കൃഷി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →