ചിദംബരത്തിനെ പിന്തുണച്ച് രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്‍റെ വസതി സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധിച്ചതില്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇത് മൂലം ചിദംബരത്തിനെ സ്വഭാവഹത്യ ചെയ്യുകയാണ് മോദി സര്‍ക്കാറെന്ന് രാഹുല്‍ ആരോപിച്ചു.

ചിദംബരത്തിനെ സ്വഭാവഹത്യ ചെയ്യാനായി സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് വകുപ്പിനെയും മോദി ഉപയോഗിച്ചുവെന്ന് രാഹുലും പ്രിയങ്കയും ബുധനാഴ്ച പറഞ്ഞു. രാജ്യസഭയിലെ യോഗ്യനും ബഹുമാന്യനുമായ നേതാവാണ് ചിദംബരമെന്നും ഇരുവരും വ്യക്തമാക്കി.

ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ പരിശോധന നടന്നത്. ഹൈക്കോടതിക്കെതിരായി ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →