ഡെറാഡൂണ്‍ ആഗസ്റ്റ് 21: ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് സംഭവം ഉണ്ടായത്.
ദുരിതബാധിത പ്രദേശങ്ങളിലെത്തി വസ്തുക്കള്‍ വിതരണം ചെയ്ത് തിരിച്ച് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിശദവിവരങ്ങള്‍ വ്യക്തമായിട്ടില്ല.