പുതിയ തട്ടിപ്പുമായി സൈബർ കളളൻമാർ; ഒരു ഒ.ടി.പി പോലും ആവശ്യമില്ലാതെ യുവാവിൻ്റെ അക്കൗണ്ടിൽ നിന്ന്​ കവർന്നത് മുക്കാൽ ലക്ഷം രൂപ

മുംബൈ: ഒരു ഒ.ടി.പി പോലും ആവശ്യമില്ലാതെ യുവാവിൻ്റെ അക്കൗണ്ടിൽ നിന്ന്​ കവർന്നത് മുക്കാൽ ലക്ഷം രൂപ .

മെസേജിങ്​ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ്​ രീതിയിലേക്ക്​ സൈബർ ക്രിമിനലുകൾ മാറിയതായാണ്​ വിദഗ്​ധൻമാർ മുന്നറിയിപ്പ്​ നൽകുന്നത്​. 27/06/2021 ഞായറാഴ്ച​ 45കാരനായ പ്രദീപ്​ പ്രഭാകർ പ്രഭാത ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ്​ സംഭവങ്ങളുടെ തുടക്കം.

‘ഗൂഗിളിൽ കണ്ട റോമ കഫേയുടെ നമ്പറിൽ ഞാൻ വിളിച്ചു. ഫോൺ എടുത്ത വ്യക്തി ഉടൻ തന്നെ തിരിച്ചു വിളിക്കാമെന്ന്​ പറഞ്ഞു. രണ്ടുമിനിറ്റുകൾക്കകം എനിക്ക്​ തിരി​കെ കാൾ വന്നു. പേമെന്‍റ്​ എങ്ങനെയാണെന്ന്​ ചോദിച്ചപ്പോൾ പണമായി നൽകാമെന്ന്​ ഞാൻ പറഞ്ഞു. എന്നാൽ മറുതലക്കൽ ഉണ്ടായിരുന്നയാൾ കോവിഡ്​ ആയതിനാൽ ഓൺലൈൻ പേമെന്‍റ്​ മാത്രമേ ഉള്ളുവെന്ന്​ പറഞ്ഞ്​ ഒരു ലിങ്ക്​ അയച്ചു തന്നു’-പ്രദീപ്​ പ്രഭാകർ വിശദീകരിച്ചു.

സ്​പ്രിങ്​ എസ്​.എം.എസ് ആപ്പിന്‍റെ​ ഡൗൺലോഡ് ലിങ്ക്​ ആയിരുന്നു അത്​. എസ്​.എം.എസ്​ ഫോർവേഡിനായി ഞാൻ ഒരാളുടെയും നമ്പർ ചേർത്തില്ല. എന്നാൽ ആപ്പ്​ ഡൗൺലോഡായതിന്​ പിന്നാലെ അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കപ്പെട്ടതായി സന്ദേശങ്ങൾ വരാൻ തുടങ്ങി. ഉടൻ ബാങ്കിൽ വിളിച്ച്​ കാർഡ്​ ബ്ലോക്ക്​ ചെയ്​തു. 350 രൂപയുടെ പ്രാതലാണ്​ ഞാൻ ഓർഡർ ചെയ്​തിരുന്നത്​. ഫോണിൽ സംസാരിച്ചയാൾ വളരെ മാന്യമായിട്ടായിരുന്നു ഇടപെട്ടത്​. അത്​ തട്ടിപ്പാണെന്ന്​ ഞാൻ അറിഞ്ഞില്ല’​ -പ്രദീപ്​ പ്രഭാകർ പറഞ്ഞു.

വിഷയത്തിൽ ബാങ്ക്​ അധികൃതരുമായ തർക്കിച്ച പ്രദീപ്​ ഒടുവിൽ പ്രശ്​നപരിഹാരത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത്​ പുതിയൊരു തട്ടിപ്പ്​ രീതിയാണെന്നും സർക്കാർ ഇതേ കുറിച്ച്​ ജനങ്ങളെ ബോധവാൻമാരാക്കണമെന്നും പ്രമുഖ സൈബർ സുരക്ഷവിദഗ്​ദനായ റിതേഷ്​ ഭാട്ടിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →