2020 ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയായ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിന്റെ ടീസർ ജൂലൈ 16ന് വൈകുന്നേരം ആറുമണിക്ക് റിലീസ് ചെയ്യുമെന്ന് നിവിൻപോളി അറിയിച്ചു. നിവിൻപോളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5. 25നു ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്ഷേപഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു കുടുംബചിത്രമാണ്.
പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻപോളി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട് ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ജോയ് മാത്യു, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ, എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.
സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രത്തിന്റെ ട്രെയിലർ ജൂലൈ 16 രാത്രി 7 മണിക്ക് ഗുഡ്വിൽ എന്റർടൈമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവരും.

