വാഹനാപകടത്തില്‍ മൂന്ന്‌ യുവാക്കള്‍ മരിച്ചു

കുറ്റിയാടി : കോഴിക്കോട്‌ കുറ്റിയാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച്‌ മൂന്ന്‌ യുവാക്കള്‍ മരിച്ചു. റഹീസ്‌, അഹ്‌ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ്‌ മരിച്ചത്‌. വേളം കാക്കുനി കാരക്കുന്നില്‍ വെച്ചാണ്‌ അപകടം. 2021 ജലൈ 13 ചൊവ്വാഴ്‌ച രാത്രി പത്തരക്കാണ്‌ അപകടമുണ്ടായത്‌. റഹീസും ജാബിറും കക്കിട്ട്‌ പാതിരാപ്പറ്റ്‌ സ്വദേശികളാണ്. ജെറിന്‍ കവിലുംപാറ സ്വദേശിയാണ്‌. ബൈക്കുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ഒരാള്‍ വടകര സ്വകാര്യാശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു. കോഴിക്കോട്ടേക്കുളള വഴി മധ്യേ ഒരാള്‍ കെയിലാണ്ടിയിലെത്തുമ്പോഴേക്കും മറ്റേയാള്‍ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →