തിരുവനന്തപുരം :ഒളിമ്പിക്ക് മത്സരങ്ങള്‍ കാണാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി അബ്ദുറഹ്മാന് ജപ്പാനിലേക്ക്. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണം പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
2021 ജൂലൈ 21ന് ജപ്പാനിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടി. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത് . യാത്രയുടെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു. ജപ്പാനിലെ ടോക്യോവില്‍ ജൂലൈ 23നാണ് ഓളിമ്പിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 8ന് മത്സരങ്ങള്‍ അവസാനിക്കും.

