ലോക് ഡൗൺ നീട്ടിക്കൊണ്ട് പ്രഖ്യാപനമുണ്ടാകും

ന്യൂഡൽഹി : മെയ് മൂന്നാം തീയതി ക്ക് ശേഷവും രാജ്യത്ത് ലോക ടൗൺ നിലനിർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ശക്തമായി ഉയർന്നു. അടച്ചിടലിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സഹായവും നടപടികളും ഉണ്ടാകണമെന്ന് ആവശ്യവും ഉന്നയിക്കപ്പെട്ടു. ലോക്‌ ഡൗൺ പ്രഖ്യാപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പെട്ടുപോയ തൊഴിലാളികളെ അതാതു സംസ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികളെപ്പറ്റിയും ആവശ്യമുയർന്നു.

മേഘാലയ, മിസോറാം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡിഷ, ബീഹാർ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ സംസാരിച്ചു.

മെയ് മൂന്നാം തീയതി ക്ക് ശേഷവും മേഘാലയിൽ ലോക്‌ ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി കോൺറാഡ് സാങ്മ അറിയിച്ചു.

അടച്ചിടൽ മൂലം പ്രതിസന്ധിയിലായ ഉത്തരാഖണ്ഡ് ടൂറിസം വരുമാനത്തെ പറ്റി ആയിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്.

കേന്ദ്ര നിർദ്ദേശ പ്രകാരം ലോക്‌ ഡൗൺ കാലയളവു നേടുവാനും രാജ്യം ഒന്നാകെ നടത്തുന്ന പോരാട്ടത്തിൽ കേന്ദ്ര തീരുമാനത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുവാനുള്ള സന്നദ്ധത ഗുജറാത്ത് മുഖ്യമന്ത്രി രൂപാണി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അഭിപ്രായം പ്രകടിപ്പിച്ചു. നിശ്ചലമായ സാമ്പത്തിക പ്രവർത്തനങ്ങളെ ചലിപ്പിക്കാനുള്ള നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ സഹായം ഉൾപ്പെടുത്തിയ പാക്കേജ് വേണമെന്ന് പറഞ്ഞു.

ലോക്‌ ഡൗൺ പെട്ടെന്ന് അവസാനിപ്പിക്കുക സാധ്യമല്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞത്.

രാജ്യത്ത് 300 ജില്ലകൾ രോഗബാധിതമല്ലാതെ നിലനിൽക്കുന്നുണ്ടെന്നും 297 ജില്ലകളിൽ ഹോട്ട് സ്പോട്ടുകൾ ഇല്ല എന്നും രാജ്യത്ത് ആകെ 127 ജില്ലകളിൽ മാത്രമാണ് ആണ് ഹോട്ട്സ്പോട്ടുകളും റെഡ് സൊണുകളും ഉള്ളതെന്നുംകേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ യോഗത്തെ അറിയിച്ചു.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ആണ് പങ്കെടുത്തത്.

ലോക്‌ ഡൗൺ പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ചേർന്നുള്ള നാലാമത്തെ കോൺഫറൻസ് ആണിന്ന് (27 ഏപ്രിൽ 2020 ) നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →