തിരുവനന്തപുരം : കേരളത്തില്‍ അതി തീവ്ര മഴക്ക് സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി ജില്ലകളില്‍ യെല്ലോ,ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
2021 ജൂലൈ 11 ഞായറാഴ്ച കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജൂലൈ 10 ന് ഇടുക്കി, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ജൂലൈ 11 ന് മലപ്പുറം ,കോഴിക്കോട്, വയനാട് ജില്ലകഴിലും 12ന് കണ്ണൂരിലും ഓറഞ്ച് അലര്‍ട്ട് ബാധകമായിരിക്കും. ജൂലൈ 13ന് പത്തനംതിട്ട, കോട്ടയം ഇടുക്കി, എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ ,കാസര്‍കോഡ് എന്നീജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

