ടോക്കിയോ -2020 ൽ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു ഒളിമ്പിക്സിനായി പുറപ്പെടും മുൻപ് കായികതാരങ്ങളുമായി ജൂലൈ 13 ന് പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും അവർക്കു ആശംസകൾ നേരുകയും ചെയ്യും.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, “ടോക്കിയോ 2020 ൽ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. ലോജിസ്റ്റിക്കൽ വിശദാംശങ്ങൾ, അവരുടെ വാക്സിനേഷൻ നില, മൾട്ടി-ഡിസിപ്ലിനറി പിന്തുണ എന്നിവ ചർച്ച ചെയ്തു.
130 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച്, ജൂലൈ 13 ന് ഞാൻ ഒളിമ്പിക്സിനായി പുറപ്പെടുന്ന കായികതാരങ്ങളുമായി അവർക്കു ശുഭാശംസകൾ നേർന്നു കൊണ്ട് ഞാൻ സംവദിക്കും. നമുക്കെല്ലാവർക്കും ആര്‍പ്പുവിളിക്കാം # ചിയർ 4 ഇന്ത്യ.