കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു

പൂനെ: കോവിഡ് വാക്‌സിന്‍ അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി പൂനെ സീറം ഇന്‍സ്റ്റിറ്റായൂട്ട ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടര്‍ ഓഫീസര്‍ അദാര്‍ പൂനാവല അറിയിച്ചു. ഇന്ത്യയിലെ പ്രധാന വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് ഈ സ്ഥാപനം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞദിവസം ഏപ്രില്‍ 23ന് വ്യാഴാഴ്ച നടത്തിയിരുന്നു.

വാക്‌സിന്‍ നിര്‍മിക്കുന്ന ലോകത്തില്‍ വച്ചേറ്റവും വലിയ സ്ഥാപനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂന

ചിമ്പാന്‍സികളില്‍ നിന്നുള്ള അഡിനോവൈറസിന്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്‌സിന്റെ ഉത്പാദനം. ഇത് വിജയിച്ചാല്‍ ഒക്ടോബര്‍ മാസത്തോടെ വാക്‌സിന്‍ നിര്‍മ്മിച്ച് ലോകത്ത് വിതരണം ചെയ്യും. യൂണിവേഴ്‌സിറ്റി വാക്‌സിന്‍ നിര്‍മ്മാണത്തനായി ലോകത്താകെ 7 ഏജന്‍സികളുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒന്നാണ് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കമ്പനിയുടെ പൂനെയിലുള്ള നിര്‍മ്മാണ യൂണിറ്റിലായിരിക്കും വാക്‌സിന്റെ ഉത്പാദനം. ഓക്‌സ്‌ഫോര്‍ഡിലെ ഡോ.ഹില്ലും വാക്‌സിന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →