പുതുക്കിയ രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന്, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരടക്കം 12 പേര് പുതിയ മന്ത്രിസഭയില്‍ നിന്ന് പുറത്തായി. ആരോഗ്യം വിദ്യാഭ്യാസമടക്കം പ്രധാന വകുപ്പുകളുടെ ചുമതലക്കാരായ 12 മന്ത്രിമാരെ മാറ്റി വൻ അഴിച്ചുപണിയാണ് രണ്ടാം മോദി മന്ത്രിസഭയിലുണ്ടായത്.
15 ക്യാബിനറ്റ് മന്ത്രിമാരടക്കം 43 പേര് 07/07/2021 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത്അധികാരത്തിലേറിയതോടെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ അംഗബലം 77 ആയി ഉയർന്നു. ജ്യോതിരാദിത്യ സിന്ധ്യയും സർബാനന്ദ് സോനോവാളുമടക്കം 15 പുതിയ ക്യാബിനറ്റ് മന്ത്രിമാരും രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്.
പുനസംഘടനക്ക് തൊട്ട് മുമ്പ് രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും. മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയാകും. ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും അശ്വിനി വൈഷ്ണോവിന് ഐടി വകുപ്പും റയിൽവേയും ലഭിക്കും. സർബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും ഒപ്പം തുറമുഖ ഷിപ്പിങ് – ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹർദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും. കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖർ നൈപുണ്യവികസനം ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയാകും. പീയുഷ് ഗോയലിന് ടെക്സ്റ്റൈല്‍സ് വകുപ്പ് ലഭിക്കും. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല.
43 അംഗ മന്ത്രിസഭാ പുനഃസംഘടനയില്‍ 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറടക്കം 28സഹമന്ത്രിമാരും ചുമതലയേറ്റു.
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്രകുമാര്‍ എന്നിവര്‍ രണ്ടാമതും മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു.

