പ്രണയിച്ച് വിവാഹം ചെയ്ത മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്റ്റില്‍

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. 19 വയസായിരുന്നു. 30/06/21 ബുധനാഴ്ചയാണ് സംഭവം.

സംഭവത്തില്‍ ഷീബയുടെ അച്ഛന്‍ മാരിമുത്തുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം മുമ്പായിരുന്നു ഷീബ മുത്തുരാജ് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്.

ഇതില്‍ ഉണ്ടായ പക മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.വിവാഹശേഷം ഷീബയും മുത്തുരാജും കഴിഞ്ഞ ദിവസം ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു.

നാട്ടിലെത്തിയപ്പോള്‍ ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷീബ വീട്ടിലെത്തിയത് കണ്ട മാരിമുത്തു വെട്ടുകത്തികൊണ്ട് ഷീബയെ വെട്ടുകയായിരുന്നു.

തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷീബയെ പാളയംകോട്ടൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →