വയോധികയുടെ കൊലപാതകം : പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

മുട്ടം: തോട്ടുങ്കര കാക്കൊമ്പില്‍ ഊളാനിയില്‍ സരോജിനി(75)യെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ തെളിവെടുപ്പിനായി കലസ്റ്റഡിയില്‍ വിട്ടു. വെളളത്തൂവല്‍ ശല്യാംപാറ സുനില്‍കുമാര്‍ (52)നെ 2021 ജൂണ്‍ 23നാണ്‌ കസറ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ കോവിഡ്‌ നിരീക്ഷണത്തിനായി പീരുമേട്‌ സബ്‌ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

കോവിഡ്‌ നെഗറ്റീവായതിനെ തുടര്‍ന്ന്‌ 2021 ജൂണ്‍ 30ന്‌ മുട്ടം ഫസ്റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ സുനില്‍കുമാറിനെ രണ്ടുദിവസത്തേക്ക്‌ പോലീസ്‌ കസറ്റഡിയില്‍ വിട്ടുകൊടുത്തു. സരോജിനിയെ കൊലപ്പെടുത്താന്‍ സുനില്‍കുമാര്‍ പെട്രോള്‍ വാങ്ങിയ മുവാറ്റുപുഴയിലുളള പമ്പില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയതിന്‌ ശേഷം പിന്നീട്‌ മുട്ടം ജില്ലാ ജയിലിലേക്ക്‌ മാറ്റി. മുട്ടം സിഐ വി.ശിവകുമാറിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌തെളിവെടുപ്പ്‌ നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →