കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ മലയാളിയ്ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബംഗ്ലൂരു: കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. തലപ്പാടി ഉള്‍പ്പെടയുള്ള അതിര്‍ത്തികളില്‍ ഇതിനായി കൂടുതല്‍ സേനയെ വിന്യസിച്ചതായും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര പറഞ്ഞു. ഇതിനായി അതിര്‍ത്തികളില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →