ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങ് പിടിയിലായി

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജിത്ത് സിങ്ങ് പിടിയിലായി. ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലും മത പതാക ഉയര്‍ത്തിയതിലും ഗുര്‍ജിത്ത് സിങ്ങിന് പങ്കുണ്ടെന്നാണ് ആരോപണം. അമൃത്സറില്‍നിന്നുള്ള നോര്‍ത്തേണ്‍ റീജ്യന്റെ (എന്‍ആര്‍) സ്പെഷ്യല്‍ സെല്‍ ആണ് സിങിനെ പിടികൂടിയത്. ഗുര്‍ജിത്ത് സിങ്, ദീപ് സിദ്ധു, ജുഗരാജ് സിങ്, ഗുര്‍ജന്ത് സിങ് തുടങ്ങിയവപരെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലിസ് നേരത്തെ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ സെല്‍, ലോക്കല്‍ പോലിസ് എന്നിവ 43 വ്യത്യസ്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →