ദുബൈ: യു.എ.ഇയിലേക്ക് വരാന്‍ അര്‍മീനിയ, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നത് നിരവധി മലയാളികള്‍. വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വിസുള്ളതുമാണ് ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ഇതിന് പുറമെ റഷ്യ, യുക്രെയ്ന്, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ് നിരക്ക്.
വാക്സിനെടുക്കാത്തവര്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷമാണ് ദുബൈയിലെത്തുന്നത്. എന്നാല്‍, വാക്സിനെടുത്തവര്‍ ക്വാറന്റീനിലിരിക്കാതെ ഇവിടേക്ക് വരുന്നുണ്ട്. നിലവില്‍ ഇവിടെ തങ്ങുന്നവരില്‍ ഭൂരിപക്ഷവും വാക്സിനെടുക്കാത്തവരാണ്.
അര്‍മീനിയയിലേക്ക് കൊച്ചിയില്‍നിന്ന് ദോഹ വഴി ദിവസവും വിമാന സര്‍വിസുണ്ട്. അപേക്ഷിച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. ഖത്തര്‍ എയര്‍വേസാണ് സര്‍വീസ് നടത്തുന്നത്. ഓണ്‍ അറൈവല്‍ വിസ ഖത്തര്‍ എയര്‍വേസ് അനുവദിക്കാത്തതിനാല്‍ ടൂറിസ്റ്റ് വിസ എടുത്ത ശേഷം വേണം യാത്ര ചെയ്യാന്‍. ഇവിടെയെത്തി രണ്ടാഴ്ച ക്വാറന്റീന് പൂര്‍ത്തീകരിച്ച് യു.എ.ഇയിലെത്താം. ട്രാവല്‍ ഏജന്‍സികള്‍ നല്കുന്ന പാക്കേജുകള്‍ വഴിയും സ്വന്തമായും ഇവിടേക്ക് യാത്രചെയ്യുന്നവരുണ്ട്.
ഉസ്ബകിസ്താനിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുണ്ട്. വിസ, ടിക്കറ്റ്, ഹോട്ടല്‍, ഭക്ഷണം ഉള്‍പ്പെ െട 1.15 ലക്ഷം രൂപയോളം ചെലവ് വരും. 90 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇയില്‍ വിസ കാലാവധിയുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നത്. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവര്‍ക്ക് അനുമതി ലഭിക്കില്ല.
പാന്‍കാര്‍ഡ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ഉള്‍പ്പെടെ സമര്‍പ്പിച്ച് യു.എ.ഇയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ ഉസ്ബകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ കഴിയു എന്ന് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്കൈ ട്രാവല്‍സ് അറിയിച്ചു. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ ഒന്നോ രണ്ടോ സര്‍വിസ് മാത്രമാണുള്ളത്. അതിനാല്‍ ടിക്കറ്റ് ലഭിക്കല്‍ അത്ര എളുപ്പമല്ല. ഉസ്ബകിസ്താനില്‍ ഹോട്ടലും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്ന് അവിടെയെത്തിയ കാസര്‍കോട് സ്വദേശി ഷമീര്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലെത്തി അവിടെനിന്നാണ് താഷ്കന്റ് വിമാനത്താവളത്തില്‍ എത്തിയതെന്നും ഷമീര്‍ പറഞ്ഞു.
കോവിഡ് വളരെ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളാണ് ഉസ്ബകിസ്താനും അര്‍മീനിയയും. ഇവിടെ സുരക്ഷിതമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതും പ്രവാസികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, പാകിസ്താന്, യുഗാണ്ട, സാംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യു.എ.ഇ വിലക്കേര്‍പെടുത്തിയിരിക്കുന്നത്.

