സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ​ന്‍കോ​ള​നി​യി​ല്‍ ബ്ലോ​ക്ക് ന​മ്ബ​ര്‍ 311 അം​ജി​ത്ത് (22), ക​ല്ലാ​ര്‍ പാ​റ​ഭാ​ഗ​ത്ത് പാ​ല​ക്കാ​പ​റ​മ്പിൽ അ​മ​ല്‍ (22), ച​ക്ക​ക്കാ​നം വാ​വ​ന​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​ജീ​ഷ് (22), ആ​ശാ​രി​ക്ക​ണ്ടം ത​ട്ടാ​റ​ത്ത് വീ​ട്ടി​ല്‍ അ​മ​ല്‍ (19), ചേ​മ്പളം ഇ​ല്ലി​പ്പാ​ലം, നെ​ല്ലി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ബി​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ല്‍ 13ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ബാ​ര്‍ ഹോ​ട്ട​ലി​ന്​ മു​ന്നി​ല്‍ സൈ​നി​ക​നു​മാ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു.
കു​പ്പി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ സൈ​നി​കൻ്റെ കൈ​ക്ക് പ​രി​ക്ക് പ​റ്റി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →