സര്‍ക്കാര്‍ നിര്‍ദേശത്തിന്​ പുല്ലുവില; സിമന്‍റ്​ വില കുറച്ചില്ല

കോഴിക്കോട്​: കുത്തനെ കൂടിയ സിമന്‍റ്​ വില കുറ​ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം കമ്ബനികള്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുത്തക കമ്ബനികള്‍ നടപ്പിലാക്കിയില്ലെന്ന്​ മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സും മറ്റു​ കമ്ബനികളോടൊപ്പം വില കൂട്ടി.​ വിപണി വില അഞ്ഞൂറിലെത്തി​ നിര്‍മാണ മേഖല വലിയ പ്രതിസന്ധിയിലായ ഘട്ടത്തിലാണ്​ വ്യവസായ വകുപ്പ്​ അണ്ടര്‍ സെക്രട്ടറി ഇള​േങ്കാവ​‍െന്‍റ അധ്യക്ഷതയില്‍ ജൂണ്‍ ആദ്യവാരം ഡീലര്‍മാരുടെയും സിമന്‍റ്​ കമ്ബനികളുടെയും യോഗം വിളിച്ച്‌​ നിര്‍ദേശങ്ങള്‍ നല്‍കിയത്​.
360 രൂപക്ക്​ സിമന്‍റ്​ വ്യാപാരികള്‍ക്ക്​ നല്‍കണമെന്നും 375 രൂപക്ക്​ വില്‍ക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.


എന്നാല്‍, മലബാര്‍ സിമന്‍റുള്‍പ്പെടെ 15 രൂപ വില പിന്നെയും വര്‍ധിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചിന്​ ശേഷമാണ്​ 360 ഉണ്ടായിരുന്ന വില 500​ വരെ എത്തിയത്​. ഇതിനിടയില്‍ നിലവാരം കുറഞ്ഞ സിമന്‍റുകള്‍ വിപണിയിലെത്തിച്ച്‌​ വലിയ വിലക്ക്​ വില്‍ക്കുന്നുമുണ്ട്​. വില കൂ​ട്ടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നായിരുന്നു സര്‍ക്കാറി​െന്‍റതന്നെ വിലയിരുത്തല്‍.


പ​ക്ഷെ, സിമന്‍റ്​ കമ്ബനിക​െള നിയന്ത്രിക്കാന്‍ സര്‍ക്കാറിന്​ പറ്റാത്ത സാഹചര്യമാണ്​. തെരഞ്ഞെടുപ്പിലുള്‍പ്പെടെ വലിയ സംഭാവനയാണ്​ സിമന്‍റ്​ കമ്ബനികള്‍ നല്‍കുന്നത്​ എന്നതിനാല്‍ അവരുടെമേല്‍ കര്‍ശനസ്വഭാവത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ സാധിക്കുന്നില്ല. വിലക്കയറ്റത്തി​‍െന്‍റ ഏറ്റവും വലിയ പ്രയാസമനുഭവിക്കുന്നത്​ ചെറുകിട നിര്‍മാണ മേഖലയാണ്​. സാധാരണക്കാര്‍ക്ക്​ വീട്​ ഉള്‍പ്പെടെ നിര്‍മാണത്തിന്​ തീവിലക്ക്​ സിമന്‍റ്​ വാങ്ങേണ്ട ഗതികേടാണ്​

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →