യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

തിരൂര്‍: പറവണ്ണയില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലിന്‍ചുവട്‌ പളളിപ്പറമ്പില്‍ വേലായുധന്‍(55) ആണ്‌ അറസ്റ്റിലായത്‌. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. തിരൂര്‍ ആലിന്‍ചുവട്‌ പളളിപറമ്പില്‍ സുരേഷ്‌ ബാബുവിനാണ്‌ കുത്തേറ്റത്‌. ക്വാറന്റയിനില്‍ കഴിയാതെ പുറത്തിറങ്ങി നടന്ന വേലായുധനെ ബോധവല്‍ക്കരിച്ചതിന്റെ പേരിലാണ്‌ ബാബുവിനെ കുത്തി പരിക്കേല്‍പ്പിച്ചത്‌.

കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ്‌ ബാബുവിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്‌ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ്‌ കാരണം ക്വാറന്റയിനില്‍ ഇരിക്കുന്നതിന്‌ പകരം പുറത്തിറങ്ങി നടനടന്നതിന്‌ പോലീസും പഞ്ചായത്ത്‌ അധികൃതരും വേലായുധനെ താക്കീത്‌ ചെയ്‌തിരുന്നു. എന്നാല്‍ തനിക്കെതിെര പോലീസില്‍ പരാതിപ്പെട്ടുവെന്ന്‌ പറഞ്ഞാണ്‌ വേലായുധന്‍ സുരേഷ്‌ ബാബുവിനെ കുത്തി പരിക്കേല്‍പ്പിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →