സംസ്ഥാനത്തിന്‌ 9.85 ലക്ഷം ഡോസ്‌ വാക്ലിന്‍കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ 9,85,490 ഡോസ്‌ വാക്‌സിന്‍കൂടി ലഭബ്യമായതായി ആേോഗ്യമന്ത്രി വീണാജോര്‍ജ്‌ അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, കേന്ദ്രം അനുവദിച്ച 6 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിനുമാണ്‌ ലഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ജൂണ്‍ 19 നാണ്‌ 6 ലക്ഷം ഡോസ്‌ വാക്‌സിന്‍ എത്തിച്ചത്‌. ഇതുകൂാതെ 97,500 ഡോസ്‌ കോവാക്‌സിനും, 1,55,650 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും ഇന്ന്‌ രാത്രിയോടെ തിരുവനന്തപുരത്തെത്തും.

സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ്‌ വാക്‌സിനാണ്‌ ലഭ്‌മയായത്‌. അതില്‍ 12,04,960 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും 1,37,500 ഡോസ്‌ കോവാക്‌സിനും ഉള്‍പ്പെട ആകെ 13,42, 540 ഡോസ്‌ വാക്‌സിനാണ്‌ സംസ്ഥാനം വാങ്ങി യത്‌. 97,90,330 ഡോസ്‌ ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, 10,42,150 ഡോസ്‌ കോവാക്‌സിനും ഉല്‍പ്പടെ 1,08,32,480 ഡോസ്‌ വാസിനാണ്‌ കേന്ദ്രം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →