കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക്‌ .” ഇന്‍-കാര്‍ ഡൈനിംഗ്‌ പദ്ധതിക്ക് തുടക്കമാവുന്നു

തിരുവനന്തപുരം: യാത്ര ചെയ്യുന്ന ആളുകള്‍ക്ക്‌ തങ്ങളുടെ വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കുന്ന ഇന്‍-കാര്‍ ഡൈനിംഗ്‌ പദ്ധതിക്ക്‌ തുടക്കമിടുകയാണെന്ന്‌ ടൂറിസം മന്ത്രി റിയാസ്‌ മുഹമ്മദ്‌. . ഈ പദ്ധതിയിലൂടെ കേരളത്തിന‍റെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ ഗുണനിലവാരവും രുചികരവുമായ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും തയ്യാറാക്കി നല്‍കും. കെടിഡിസി ഹോട്ടലുകളിലേക്ക്‌ ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ്‌ ഇന്‍-കാര്‍ ഡൈനിംഗ്‌ എന്ന പേരിലുളള ഈ പദ്ധതി

ലോക്‌ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും നിയന്ത്രണങ്ങള്‍ നില്‍നില്‍ക്കുന്ന പ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവര്‍ക്ക്‌ പഴയതുപോലെ വഴിയില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതി ഇല്ലാത്ത സാഹചര്യത്തിലാണ്‌ പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഗലയാണ്‌ കെടിടിസിക്കുളളത്‌. തെരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റെസ്റ്റോറന്‍റുകളിലാണ്‌ തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്‌. പ്രതിസന്ധി കാലത്തത്‌ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ്‌ ഈ പദ്ധതിക്ക് പിന്നിലുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →