പത്തനംതിട്ട: നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മന്ത്രി ഏറ്റുവാങ്ങുകയും പഞ്ചായത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പത്തനംതിട്ട: മന്ത്രി വി.എന്‍ വാസവന്‍ വെള്ളിയാഴ്ച ജില്ലയില്‍; നെടുമ്പ്രം പഞ്ചായത്തില്‍ മൂന്നു പരിപാടികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യും
