തിരുവനന്തപുരം : രണ്ടുവർഷം മുമ്പ് സത്യന്റ ചരമവാർഷികദിനത്തിൽ ജയസൂര്യ സത്യൻ ആയി എത്തുന്ന സത്യന്റ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന ജീവചരിത്ര സിനിമ (ബയോപിക് ) ചിത്രം വരുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ അത് മുടങ്ങിയെങ്കിലും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല എന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം ഓണക്കാല തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും സെറ്റുകളുടെ പണി തുടങ്ങുന്നതിനു മുൻപേ കോവിഡ് വ്യാപനത്തെ തുടർന്ന് നിർമാണം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റ രചന കെജി സന്തോഷും ബി ടി അനിൽ കുമാറും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. കുമാര സംഭവത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ വിനീഷ് ബംഗ്ലാൻ ആണ് കലാസംവിധാനം നം നിർവഹിച്ചത്.
കോവിഡ് പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ ഈ ചിത്രത്തിന്റ ജോലികൾ തുടങ്ങാൻ ആകുമെന്നാണ് നിർമാതാവ് വിജയ് ബാബുവിന്റ പ്രതീക്ഷ. സത്യന്റ സൈനിക സേവനകാലം ലഡാക്കിലും പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കാലം തിരുവനന്തപുരത്തും ആലപ്പുഴയിലും ആണ് ചിത്രീകരിക്കുക. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനുവേണ്ടി കാലഘട്ടം പുനർ സൃഷ്ടിക്കണമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

