ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിക്കുന്നത് 12 കോടി രൂപ (1.6 ദശലക്ഷം ഡോളര്‍) റണ്ണേഴ്സപ്പിന് ആറുകോടി രൂപ (800,000 ഡോളര്‍)ആണ് സമ്മാനത്തുകയായി ലഭിക്കുക. വിജയികള്‍ക്ക് 12 കോടിയോളം ഇന്ത്യന്‍ രൂപയാണ് ലഭിയ്ക്കുക. മത്സരം സമനിലയിലാകുകയാണെങ്കില്‍ ഇത് ഇരു ടീമുകള്‍ക്കായി പങ്കുവയ്ക്കുക. ജൂണ്‍ 18ന് സൗത്താംപ്ടണില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ആണ് ഫൈനലില്‍ ഏറ്റുമുട്ടുക. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സി.ഇ.ഒ. ജെഫ് അലര്‍ഡൈസ് ആണ് ഫൈനലിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സമ്മാനത്തുക പ്രഖ്യാപിച്ചു
