നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

ബംഗളുരു: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കന്നട നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയ്(38) അന്തരിച്ചു.ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗറില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചിരുന്ന െബെക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹൊഗ്ബിത്ന എന്ന ചിത്ത്രിലൂടെയായിരുന്നു സിനിമാപ്രവേശം. നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കരം ലഭിച്ചിട്ടുണ്ട്.സുഹൃത്ത് നവീനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വിജയിയെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →