80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി എംവി ജയരാജന്‍

കണ്ണൂര്‍: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഹൈക്കോടതി വിധി മുസ്ലീം സമുദായത്തിന്റെ സാഹചര്യങ്ങളെ പഠിച്ചിട്ടില്ലെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസിലാക്കണമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. പാലോളി കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആഴത്തില്‍ പഠിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്ലീം ജമാഅത്‌ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ജയരാജന്‍.

ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക്‌ ഇപ്പോഴത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 80:20 അനുപാതം പുനര്‍നിശ്ചയിക്കണമന്നാണ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌ . നിിലവിലെ അനുപാതം നിലവില്‍ വന്നത്‌ 2015 ലാണ്‌ ചീപ്‌ ജസറ്റീസ്‌ എസ്‌ മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →