വവ്വാലുകളിൽ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ

വാഷിംഗ്ടൺ: കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായിരിക്കവെ വവ്വാലുകളിൽ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ .

ജനിതകപരമായി കോവിഡ് -19 വൈറസിനോട് ഏറ്റവും അടുത്തു നിൽക്കുന്നവയാണ് വവ്വാലുകളിൽ പുതുതായി കണ്ടെത്തിയ വൈറസുകളെന്ന് സിഎൻഎൻ 12/06/21 ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

“വിവിധ വവ്വാൽ ഇനങ്ങളിൽ നിന്നുള്ള 24 നോവൽ കൊറോണ വൈറസ് ജീനോമുകൾ ഞങ്ങൾ ശേഖരിച്ചു, കൊറോണ വൈറസുകൾ പോലുള്ള നാല് SARS-CoV-2 ഉൾപ്പെടെ.”
സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, ഷാൻ‌ഡോംഗ് സർവകലാശാലയിലെ ചൈനീസ് ഗവേഷകർ അവകാശപ്പെട്ടു.

2019 മെയ് മുതൽ 2020 നവംബർ വരെ ചെറിയ വനവാസികളായ വവ്വാലുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൂത്രവും മലവും പരീക്ഷിച്ചതോടൊപ്പം വവ്വാലുകളുടെ വായിൽ നിന്ന് വരുന്ന ദ്രവത്തിലും പഠനം നടത്തിയതായി ഗവേഷകർ പറയുന്നു.

Share
അഭിപ്രായം എഴുതാം