കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന്, പൊലീസ് പാറമടയിൽ പരിശോധന നടത്തുകയാണ്.
03/06/21 വ്യാഴാഴ്ച രാവിലെയാണ് യുവതിയെ രക്തസ്രാവത്തെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമെന്ന് കണ്ടെത്തി. ഇതിനുശേഷമാണ്, നവജാത ശിശുവിനെ പാറമടയിലെറിഞ്ഞതായി യുവതി വെളിപ്പെടുത്തിയത്.
പാറമടയിൽ വെള്ളം നിറഞ്ഞതിനാൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.

