ശനിയാഴ്‌ചവരെ കേരളത്തില്‍ ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പ്

തിരുവനന്തപുരം. : ശനിയാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. മധ്യകേരളത്തില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,കാസര്‍കോട്‌ ജില്ലകളിലാണ്‌ ജാഗ്രതാ നിര്‍ദ്ദേശം. കേരള തീരത്ത്‌ മത്സ്യബന്ധനത്തിന്‌ പോകരുതെന്നും കാലാവസ്ഥാ കേന്ദം മുന്നറിയിപ്പുനല്‍കി.

കേരള തീരത്തും ലക്ഷ ദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന്‌ സാധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും കാവാവസ്ഥാ വകുപ്പ്‌ നിര്‍ദ്ദേശിച്ചു. ഉച്ചക്ക്‌ 2 മണിമുതല്‍ രാത്രി 10 മണിവരെയാണ്‌ ഇടിമിന്നല്‍ സാധ്യതയുളളത്‌. കുട്ടികള്‍ തുറസായ സ്ഥലത്തും ടൈറസിലും ഈ സമയം കലിക്കുന്നത്‌ ഒഴിവാക്കണമെന്നും ജാഗ്രതാ നിദ്ദേശത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →