നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് അറിയിച്ച് കൊണ്ട് മെയ് 31 ന് പോലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചു. ഇത് വ്യാജ സന്ദേശം ആണെന്ന് ഉടൻ തന്നെ കണ്ടെത്തുകയും ചെയ്തു.
ലോക്ഡൗണിൽ ആരെങ്കിലും തമാശയ്ക്ക് ചെയ്യുന്ന പണിയാകും എന്നും പോലീസ് പറയുന്നു. അജിത്ത് ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വലിമൈ എന്ന ചിത്രമാണ് ഇനി അജിത്തിന്റതായി റിലീസ് ചെയ്യാനുള്ളത്.

