തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ.കെ രമ എംഎല്‍എയ്ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനം. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള ബാഡ്ജുകള്‍ ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും, പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നടപടിയെടുക്കേണ്ടെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ നിലപാട്.
നിയമസഭയില്‍ രമ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചിരുന്നത്. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് അന്നുതന്നെ പരാതി ലഭിച്ചിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടിപിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ പറഞ്ഞിരുന്നു.

