കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് പത്ത്‌ ഇന്ത്യക്കാർ

റി​യാ​ദ് ഏപ്രിൽ 20: സൗ​ദി​യി​ല്‍ കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്ത് ഇ​ന്ത്യ​ക്കാ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട് എ​ന്‍​ജി​നീ​യ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും. ഞാ​യ​റാ​ഴ്ച മാ​ത്രം അ​ഞ്ച് പേ​ര്‍ സൗ​ദി​യി​ല്‍ മ​രി​ച്ചു.​ആ​യി​രം പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മ​ക്ക, മ​ദീ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ മര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ലേ​ബ​ര്‍ ക്യാ​മ്പുക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് തു​ട​രു​ക​യാ​ണ്.

സൗ​ദി​യി​ല്‍ 9,362 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1,398 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. സൗ​ദി​യി​ല്‍ 97 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →