ഹൈദരാബാദ് ഏപ്രിൽ 20: കൊറോണവ്യാപനം നിയന്ത്രാണീതമായി തുടരുന്ന സാഹചര്യത്തില്‍ തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് ഏഴ് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. രാജ്യത്ത് മേയ് മൂന്നിനുശേഷം ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് തെലുങ്കാന.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.