ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറിയ നിത്യദാസ് രണ്ടായിരത്തി ആദ്യവർഷങ്ങളിൽ മലയാളസിനിമയിൽ സജീവമായിരുന്ന താരമാണ്. ഇപ്പോൾ താരം സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. തന്റെ ചിത്രങ്ങളും വ്യായാമ വീഡിയോകളും മകൾക്കൊപ്പം ഉള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്. നിത്യ ഇപ്പോൾ മകളോടൊപ്പം മകളുടെ യൂണിഫോമിൽ എത്തിയിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇതാണ് അമ്മ മകൾ ബന്ധത്തിന്റെ ഭംഗി എന്ന കുറിപ്പടിയോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അർബിന്ദ് ആണ് നിത്യയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്.

