റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോരിച്ചൊരിയുന്ന മഴ മലയോരമേഖലകളില്‍ ദുരിതം വിതച്ചു

May 27, 2021 - 10:19 am

വിതുര: രണ്ടുദിവസമായി പെയ്യുന്ന മഴ മലയോരമേഖലയില്‍ ദുരിതം വിതച്ചിരിക്കുകയാണ്‌ . ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുളളത്‌. വിതുര ,തൊളിക്കോട്‌, ആര്യനാട്‌,പെരിങ്ങമല നന്ദിയോട്‌ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലാണ്‌. ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ആദിവാസി തോട്ടം മേഖലയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌ മിക്ക ആദിവാസ മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്‌. വിതുര കല്ലാര്‍,പൊന്‍മുടി, പേപ്പാറ,ബോണക്കാട്‌,നെടുങ്ങാട്‌ റൂട്ടില്‍ അനവധി ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്‌. മിക്കഭാഗങ്ങളിലും വെളളക്കെട്ട്‌ രൂപപ്പെട്ട്‌ ഗതാഗത തടസം ഉണ്ടായി.

വിതുര പഞ്ചായത്തിലെ മണലിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്‍റെ തട്ട്‌ വെളളപ്പാച്ചിലില്‍ തകര്‍ന്നു. 25 ടണ്‍ കമ്പി ഒലിച്ചുപോയി. മെയിന്‍ സ്‌ക്രബ്ബുകള്‍ പൂര്‍ണ്ണമായും നശിച്ചു. എങ്കിലും പാലത്തിന്റെ തൂണുകള്‍ക്ക്‌ ചലനം സംഭവിച്ചിട്ടില്ല. പാലത്തിന്റെ ഇതുവരെയുളള നിര്‍മ്മാണത്തിന്‌ ഒരുകോടി പതിനഞ്ച്‌ ലക്ഷം രൂപ ചെലവായിട്ടുണ്ട്‌. 2.20 കോടി രൂപയാണ്‌ പാലം നിര്‍മ്മാണത്തിന്‌ അനുവദിച്ചിട്ടുളളത്‌. ജി സ്‌റ്റീഫന്‍ എംഎല്‍എ പാലം സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന്‌ നദി കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

വാമനപുരം നദി കരകവിഞ്ഞതോടെ പൊന്നാംചുണ്ട്‌,ചെറ്റച്ചല്‍ പാലങ്ങള്‍ വെളളത്തില്‍ മുങ്ങി. ഇവിടെ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. പാലത്തിന്‌ ഉയരമില്ലാത്തതാണ്‌ ഇവിടെ പാലം മുങ്ങാന്‍ കാരണം. പാലം ഉയര്‍ത്തി പണിയുന്നതിന്‌ ഫണ്ട്‌ അനുവദിച്ചിരുന്നെങ്കിലും നടന്നില്ല. പേപ്പാറ മേഖലയില്‍ ശക്തമായ മഴപെയ്‌തതോടെ ഡാം നിറഞ്ഞു. ഇനിയും മഴ തുടര്‍ന്നാള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന്‌ എഇ അറിയിച്ചു നിലവില്‍ 107.2 മീറ്ററാണ്‌ ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ്‌ നിലവില്‍ 105.2 മീറ്ററായി .അതേസമെം ഡാമില്‍ വെളളം നിറഞ്ഞതോടെ വൈദ്യുതി ഉല്‍പ്പാദനം ഉഷാറായി. പ്രതിദിനം മൂന്നുമെഗാവാട്ടാണ്‌ ഇവിടത്തെ ഉദ്‌പ്പാദനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *