സംസ്ഥാനത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ , ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെ

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂൺ 7മുതൽ 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടത്തും.

മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →