തൃശൂരില്‍ 80 ശതമാനത്തിലധികം പഞ്ചയത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

തൃശൂര്‍ : ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും, നഗരസഭ ഡിവിഷനുകളും, കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാകളക്ടര്‍ എസ്‌ ഷാനവാസ്‌ അറിയിച്ചു. അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ജാഗ്രത ആവശ്യമാണെന്ന്‌ കളക്ട്രേറ്റില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ്‌ പുറത്തിറങ്ങാന്‍ അനുമതിയുളളത്‌. ആര്‍ആര്‍ടികള്‍, വാര്‍ഡുതല കമ്മറ്റികള്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പോലീസ്‌ തുടങ്ങിയവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും തുറക്കാന്‍ അനുമതിയുളള സ്ഥാപനങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ഒരേയമയം ഉണ്ടാവരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വഴിയോര കച്ചവടങ്ങള്‍ക്കും വീടുകള്‍തോറുമുളള കച്ചവടങ്ങള്‍ക്കും നിരോധനമുണ്ട്‌..

മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി അഞ്ചാളുകളെ വെച്ച്‌ ശുചീകരണം നടത്താം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. എന്നാല്‍ അനുദിന കര്‍മ്മങ്ങള്‍ നടത്താവുന്നതാണ്‌ . പാല്‍,പത്രം,തപാല്‍വിതരണം, പാല്‍ സൊസൈറ്റി എന്നിവ അനുവദനീയമാണ്‌. ബാങ്കുകള്‍ക്ക്‌ മിനിമം ജീവനക്കാരെ വെച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്‌ 2 വരെ പ്രവര്‍ത്തിക്കാം. മത്സ്യം,മാംസം കോഴിക്കടകള്‍ ഇവ ബുധന്‍, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പലചരക്കുകട, പഴം,പച്ചക്കറി കടകള്‍ തിങ്കള്‍ ബുധന്‍,ശനി ദിവസങ്ങളില്‍ രാവിലെ 8 മണിമുതല്‍ ഉച്ചക്ക്‌ 1 മണിവരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെനിന്നുളള വിതരണം ആര്‍ആര്‍ടികള്‍ വാര്‍ഡ്‌തല കമ്മറ്റി ,ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്‌. പൊതുവിതരണ കേന്ദ്രം, സഹകരണസംഘം സ്‌റ്റോറുകള്‍ എന്നിവയ്‌ക്ക്‌ രാവിലെ 8 മുതല്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാഴ്‌സല്‍ മാത്രമാണ് അനുവദനീയം.

ഹോട്ടലുകള്‍ക്കും മറ്റ്‌ ഭക്ഷ്യഭോജന കടകള്‍ക്കും 8 മുതല്‍ വൈകിട്ട 7.30 വരെ പ്രവര്‍ത്തിക്കാം. പാഴ്‌സല്‍ മാത്രമാണ്‌ അനുവദനീയം ഹോട്ടലുകളിലും ചായക്കടളിലും ചായ വിതരണം പാടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്ലാന്‍റേഷനുകളിലേക്ക്‌ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. അതത്‌ ഇടങ്ങളിലുളളവര്‍ക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച് ജോലി ചെയ്യാം. തൊഴിലാളികള്‍ പുറത്തിറങ്ങന്‍ പാടുളളതല്ല.

ആശുപത്രികള്‍ ക്ലിനിക്കുകള്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ദന്തല്‍ ക്ലിനിക്കുകള്‍ മെഡിക്കല്‍ സറ്റോറുകള്‍ അനുവദിക്കും. വിവാഹചടങ്ങുകളില്‍ 10 പേര്‍മാത്രം. വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം അനുവദിക്കില്ല. റോഡുകള്‍, കുളങ്ങല്‍, പാലങ്ങള്‍ തോടുകള്‍,റെയില്‍വേ ,കെഎസ്‌ഇബി, ടെലികമ്മ്യൂണിക്കേഷന്‍, എന്നി മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ വെച്ച്‌ നടത്താം. കേബിള്‍ടിവി ,ഡിടിഎച്ച്‌ എന്നിവ അനുവദിക്കും. പ്രിന്റിംഗ്‌ പ്രസ്‌,ഫോട്ടോ സ്‌റ്റുഡിയോ എന്നിവ തിങ്കള്‍ വെളളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 1 വരെ അനുവദിക്കും. തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 1 വരെ കണ്ണട വ്യാപാരം നടത്താം. വളം ,കീടനാശിനികള്‍ തിങ്കള്‍,ബുധന്‍ വെളളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 1 മണിവരെ തുറക്കാം. ഇലക്ട്രിക്കല്‍,പ്ലംബിംഗ്‌ ,പെയ്‌ന്‍റിംഗ് മറ്റ്‌ കെട്ടിടസാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ചൊവ്വാ ,വ്യാഴം ദിവസങ്ങളില്‍ രാവിലെ 8മുതല്‍ 1 വരെ തുറക്കാം. വിതരണം ഹോം ഡെലിവറി മാത്രം.

തുണിക്കടകള്‍, സ്വര്‍ണ കടകള്‍ ബുധനാഴച രാവിലെ 8 മുതല്‍ വൈകിട്ട്‌ 7 വരെ തുറക്കാം. പണ്ടം പണയം സ്ഥാപനങ്ങളും ബുധനാഴ്‌ച രാവിലെ 8മുതല്‍ വൈകിട്ട 7 വരെ പ്രവര്‍ത്തിക്കാം. വര്‍ക്ക്‌ ഷോപ്പ്‌ ടയര്‍റീസോളിംഗ്‌,പഞ്ചര്‍കടകള്‍ ചൊവ്വ വ്യാഴം ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട്‌ 5 വരെ പ്രവര്‍ത്തിപ്പിക്കാം. വാഹന ഷോറൂമുകളോടനുബന്ധിച്ചുളള വര്‍ക്കുഷോപ്പുകളും ഇങ്ങനെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌

കണ്ടെയിന്‍മെന്റ് സോണുകളില്‍ റവന്യൂ, പോലീസ്‌ ,ആരോഗ്യം, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഇലക്ടിസിറ്റി ,ടെലഫോണ്‍,കോടതികള്‍ ,ട്രഷറി ,സിവില്‍സപ്ലൈസ്‌ ,ഫയര്‍ആന്റ്‌ റെസ്‌ക്യൂ, എക്‌സൈസ്‌ സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. സ്‌കൂളിലെ പുസ്‌തകം ,കിറ്റ്‌ വിതരണം, എന്നിവ ഹോംഡെലിവറി മാത്രം. . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്രെയിനിംഗ്‌ സെന്ററുകള്‍ , റിസര്‍ച്ച്‌, കോച്ചിംഗ്‌ മുതലായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്‌. മലഞ്ചരക്കുകടകള്‍ ശനിയാഴ്‌ച കളില്‍ രാവിലെ 8 മുതല്‍ 5 വരെയും കോഴിത്തീറ്റ, കാലത്തീറ്റ കടകള്‍ ബുധനാഴ്‌ച രാവിലെ 8മുതല്‍ 5 വരെമാത്രം പ്രവര്‍ത്തിക്കാം

24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍ ഫാക്ടറികള്‍ എന്നിവ ആവശ്യമായ ജീവനക്കാരെ മാത്രം വച്ച്‌ പ്രവര്‍ത്തിക്കാം. പാല്‍ ,പാല്‍ ഉല്‍പ്പന ഔട്ടലെറ്റുകള്‍ രാവിലെ 6 മുതല്‍ വൈകിട്ട്‌ 5 വരെ തുറക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കരുത്‌. രാവിലെ 9 മുതല്‍ 1 മണിവരെ 50 ശതമാനം ജീവനക്കാരെ വച്ച്‌ ഹോം ഡെലിവറി ചെയ്യാം. പാലിയേറ്റീവ്‌ കെയര്‍ സര്‍വീസുകള്‍ക്ക്‌ പ്രവര്‍ത്തനാനുമതിയുണ്ട്‌. പ്രൈവറ്റ്‌ സെക്യൂരിറ്റി സര്‍വീസും അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →