യുഎഇയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൽ മരുന്ന് ഇന്ത്യ എത്തിച്ചു: നന്ദി അറിയിച്ച് യുഎഇ

ന്യൂഡൽഹി ഏപ്രിൽ 19: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൽ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനോടകം തന്നെ ആദ്യ ഘട്ട മരുന്ന് ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചതായി വിവരം ലഭിച്ചു.

ഇന്ത്യയിലെ യുഎഇ എംബസ്സിയാണ് ഇന്ത്യ മരുന്നു നല്‍കാന്‍ തയ്യാറായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ 5.5 മില്ല്യണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിൽ മരുന്നാണ് ഇന്ത്യ യുഎഇയ്ക്ക് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ യുഎഇയ്ക്ക് ആവശ്യമുള്ള മരുന്നുകള്‍ കയറ്റി അയക്കും.

ഹൈഡ്രോക്‌സിക്ലോറോക്വിൽ നല്‍കണമെന്ന ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിന് യുഎഇ എംബസ്സി നന്ദി അറിയിച്ചു.

കൊറോണ വ്യാപനം തടയാന്‍ ഇന്ത്യ ശക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനോടൊപ്പം മറ്റുരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും യുഎഇ എംബസ്സി ട്വിറ്ററില്‍ കുറിച്ചു.

ലോകത്ത് ഹൈഡ്രോക്‌സിക്ലോറോക്വിൽ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.അതുകൊണ്ടു തന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം ആവശ്യപ്പെടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →