കേരള ഹൈക്കോടതിയില്‍ പുതിയ എജിയും, ഡിജിപിയും ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതിയ അഡ്വക്കേറ്റ്‌ ജനറലായി കെ.ഗോപാലകൃഷ്‌ണക്കുറുപ്പും, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ആയി (ഡിജിപി)അഡ്വ. ടിഎ ഷാജിയും ചുമതലയേറ്റു.

ഇന്നലെ 24.5.2021 അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ എജി സിപി സുധാകര പ്രസാദ്‌ ഇരുവരേയും സ്വീകരിച്ചു. തുടര്‍ന്ന്‌ കെ.ഗോപാലകൃഷ്‌ണകുറുപ്പിന്‌ ചുമതല കൈമാറി .മുന്‍ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ,. അഡ്വക്കേറ്റ്‌ ജനറല്‍ കെക രവീന്ദ്രനാഥ്‌ തുടങ്ങിയവരും സീനിയര്‍ ഗവണ്‍മെന്‍റ്. പ്ലീഡര്‍മാരും പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →