മോഹൻലാലിൻറെ നടന വിസ്മയത്തെ കുറിച്ച് ആശാശരത്

ദൃശ്യത്തിൽ മോഹൻലാലിൻറെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ ആശാ ശരത്തിന്റെ ഗീതാ പ്രഭാകർ എന്ന ഐപിഎസ് എസ്കാരി അടിക്കുന്ന സീൻ കണ്ടിട്ട് പ്രേക്ഷകരിൽ പലർക്കും വിയോജിപ്പുണ്ടായിരുന്നു. തൻറെ അമ്മയ്ക്ക് പോലും ആ കാര്യത്തിൽ വിഷമം ഉണ്ടായിരുന്നു എന്നും ആശ പറയുന്നു.

നീ എൻറെ മകൾ ഒക്കെയാണ് എന്നത് ശരി തന്നെ. പക്ഷേ മോഹൻലാലിനെ നീ അടിച്ചത് എനിക്ക് സഹിക്കാൻ പറ്റിയില്ല. എന്നായിരുന്നു ആശയുടെ അമ്മയുടെ പ്രതികരണം.
എന്നാൽ ഞാൻ ജോർജ്ജുകുട്ടിയെ അടിച്ചിട്ട് ഇല്ലെന്നും സത്യത്തിൽ ആ രംഗത്തിൽ തന്റെ കൈ മോഹൻലാലിനെ മുഖത്ത് തൊട്ടിട്ടില്ല എന്നുമാണ് ആശ പറയുന്നത്. അടിക്കുന്നതും നോക്കുന്നതും എല്ലാം ഒറ്റ ഷോട്ട് ആയിരുന്നു.

ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എങ്കിലും സിനിമ റിലീസ് ചെയ്തപ്പോഴാണ് അടികിട്ടി കഴിഞ്ഞ ശേഷമുള്ള ലാലേട്ടൻറെ നോട്ടത്തിന്റ ആഴം ഞാൻ മനസ്സിലാക്കിയത്. അതാണ് ലാൽ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടനവിസ്മയവും സൂപ്പർസ്റ്റാറും ആവുന്നത് എന്ന് ആശാശരത്ത് പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →