പത്തനംതിട്ട: കനത്ത മഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് ക്ഷേത്ര ശ്രീകോവില്‍ നദിയിലേക്ക് മറിഞ്ഞുവീണു. നരിയാപുരം മഹാദേവി സുബ്രമണ്യസ്വാമി ക്ഷേത്ര ശ്രീകോവിലാണ് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞുവീണത്. ദേവീ പ്രതിഷ്ടയുളള ശ്രീകോവിലാണിത്. ഏകദേശം 50 മീറ്ററോളം ഭാഗം പൂര്‍ണമായും നദിയിലേക്ക് ഇടിഞ്ഞ് താഴിന്നിട്ടുണ്ട്. 2021 മെയ് 22ന് രാത്രിയാണ് സംഭവം. ഇനിയും മഴശക്തമായാല്‍ ബാക്കി ഭാഗങ്ങള്‍കൂടി തകര്‍ന്നുവീഴാവുന്ന സ്ഥിതിയാണുളളത്. ഇവിടെയുണ്ടായിരുന്ന സേവാ പന്തലും തകര്‍ന്നു. മറ്റ് രണ്ട് ശ്രീകോവിലുകള്‍ സമീപത്തുണ്ട്.
ക്ഷേത്രത്തോട് ചേര്‍ന്ന് ഒരുകിലോമീറ്റര്‍ ദൂരത്തില്‍ 1995ല്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. ക്ഷേത്രത്തിന് രണ്ട് സംരക്ഷണഭിത്തികളാണുണ്ടായിരുന്നത്. ഈ രണ്ട് ഭിത്തികളും തകര്‍ത്താണ് ശ്രീകോവിലുള്‍പ്പെടെ നദിയിലേക്ക് മറിഞ്ഞത്. നദിയില്‍ നിന്നും 30 അടിയോളം ഉയരത്തിലാണ് ക്ഷേത്രം അടിഭാഗത്തെ കല്‍ക്കെട്ട് കാലപ്പഴക്കത്തില്‍ വിളളലുകള്‍ രൂപപ്പെട്ട് അപകടാവസ്ഥയില്‍ ആയിരുന്നെന്നും, സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തണമന്ന് ക്ഷേത്രഭാരവാഹികള്‍ പലതവണ ജലസേചന മന്ത്രി,എംഎല്‍എ, ഇറിേഷന് വകുപ്പ് എന്നിവര്‍ക്ക നിവേദനങ്ങള്‍ നല്‍കിയിരുന്നുവെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. കരക്കാരുടെ നിയന്ത്രണത്തിലുളള ക്ഷേത്രമാണിത്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ഷേത്ര ചുമതലയില്‍ മുകള്‍ഭാഗത്തായി സംരക്ഷണ ഭിത്തി കെട്ടിയത്.