ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവ്‌ ഒ പി ഭരദ്വാജ്‌ അന്തരിച്ചു

ന്യൂ ഡല്‍ഹി: ആദ്യമായി ദ്രോണാചാര്യ അവാര്‍ഡ്‌ നേടിയ ബോക്‌സിംഗ്‌ പരിശീലകന്‍ ഒ പി ഭരദ്വാജ്‌ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പത്തുദിവസം മുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ മരിച്ചിരുന്നു. ചെന്നൈയിലായിരുന്നു ഭരദ്വാജിന്റെ ജനനം.

ഇന്ത്യന്‍ ബോക്‌സിംഗ്‌ രംഗത്തെ ആദ്യകാല താരങ്ങളില്‍ ഒരാളായ അദ്ദേഹം 1968മുതല്‍ 89വരെ ഇന്ത്യന്‍ ബോക്‌സിംഗ്‌ ടീമിന്റെ പരിശീലകനായിരുന്നു. ബരദ്വാജിന്റെ പരിശീലനത്തിന്‍കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. ഏഷ്യന്‍ഗെയിംസ്‌(1970), മിനികോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌(ബിസ്‌ബേണ്‍ 1982). കിംഗ്‌സ്‌ കപ്പ്‌(1982, ബാങ്കോക്ക്‌) , സാഫ്‌ ഗെയിംസ്‌ എന്നിവയാണ്‌ അതില്‍ ചിലത്‌. പാട്യലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സ്‌പോര്‍ട്‌സ്‌ ഇന്‍സറ്റിറ്റിയൂട്ടിന്റെ ആദ്യ ചീഫ്‌ സെലക്ടറായിരുന്നു അദ്ദേഹം.

1985ല്‍ മികച്ച പരിശീലകര്‍ക്ക്‌ രാജ്യം നല്‍കുന്ന ദ്രോണാചാര്യ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ആവര്‍ഷം തന്നെ അദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. പിടി ഉഷയുടെ പരിശീലകനായിരുന്ന ഒഎം നമ്പ്യാര്‍(അത്‌ലറ്റിക്‌സ്‌)ബാലചന്ദ്രഭാസ്‌കര ഭഗവത്‌(ഗുസ്‌തി) എന്നിവരാണ്‌ ആ വര്‍ഷം ഭരദ്വാജിനൊപ്പം ദ്രോണാചാര്യ അ്‌വാര്‍ഡ്‌ ലഭിച്ചത്‌. 2008ല്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക്‌ ബോക്‌സിംഗ്‌ പഠിപ്പിുച്ചു കൊടുത്ത ഭരദ്വാജ്‌ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇവിടത്തെ ബോക്‌സിംഗ്‌ ഡിപ്പാര്‍ട്ടുമെന്റിലെ ആദ്യ പരിശീലകനാണ്‌ 1975 മുതല്‍ 88വരെ ഇവിടെ ചീഫ്‌ കോച്ചായിരുന്നു. 15,000ത്തോളം താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്‌.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →