രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം താഴുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 17/05/21 തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,81,386 പേര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്.

ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു.

നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

ഇതേ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മാത്രം 900ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 3.78 ലക്ഷം പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. ഇതുവരെ പതിനെട്ട് കോടിയിലധികം പേരാണ് കൊവിഡിനെതിരെ വാക്സിന്‍ സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →