വാഷിങ്ങ്ടണ്‍: പാലസ്തിനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ നിലപാടുമായി ഇന്ത്യ. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടനടി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എനിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ടി.എസ്. തിരുമൂര്‍ത്തി 16/05/21 ഞായറാഴ്ച പറഞ്ഞു.
ഇസ്രായേലും പാലസ്തിനും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമന്നും ഇന്ത്യ യു.എന്‍ സമിതിയെ അറിയിച്ചു. ഉടനടി പ്രശനം പരിഹരിക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യകതയാണെന്നും തിരുമൂര്‍ത്തി പറഞ്ഞു.
‘സംയമനം പാലിക്കാനും, പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കിഴക്കന്‍ ജറുസലേമിലും സമീപ പ്രദേശങ്ങളിലുമടക്കം നിലവിലുള്ള സ്ഥിതിഗതികള്‍ സമാധാനപരമാക്കാനും ഞങ്ങള്‍ ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിക്കുന്നു,’ ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.